January 13, 2025

വിദ്യാര്‍ഥികളുമായി സംവദിച്ച് മന്ത്രി ഒ.ആര്‍ കേളു*

0
Img 20241229 205507

മാനന്തവാടി:സംസ്ഥാനത്തെ പ്രീ-പോസ്റ്റ് മെട്രിക്ക്, മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തദേശീയ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സര്‍ഗോത്സവത്തില്‍ മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. പ്രീ-പോസ്റ്റ് മെട്രിക്ക്, മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാ-കായിക രംഗത്തെ മികവ് ഉയര്‍ത്തുക, ഗോത്രകലകളുടെ പ്രോത്സാഹനവുമാണ് സംസ്ഥാനതല മത്സരത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. കലകളുടെ ഉത്ഭവ കേന്ദ്രം ഗോത്ര കലകളിലൂടെയാണെന്നും അത് വിസ്മരിക്കാതെ ഗോത്രകലയും ഗോത്ര വിഭാഗത്തെ സംരക്ഷിക്കുകയാണ് വകുപ്പ്. തനത് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയത്. വരും വര്‍ഷങ്ങളില്‍ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ അവതരിപ്പിക്കുന്ന ഗോത്രകലകളില്‍ ഏകീകരണം ഉറപ്പാക്കും. ഗോത്രകലകളിലെ വിധിനിര്‍ണയത്തിന് അതത് കലകളില്‍ പ്രാവീണ്യമുള്ള വിധികര്‍ത്താക്കളെ ഉള്‍പ്പെടുത്തണമെന്ന് സംവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

 

*പരമ്പരാഗത നൃത്തത്തില്‍ ഇടുക്കി ഏകലവ്യ സ്‌കൂള്‍*

 

സീനിയര്‍ വിഭാഗം പരമ്പരാഗത നൃത്തത്തില്‍ ഒന്നാമതെത്തി ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍. മന്നാന്‍ വിഭാഗത്തിന്റെ നൃത്ത ഇനമായ മന്നാന്‍കൂത്താണ് മത്സരത്തില്‍ ടീം അവതരിപ്പിച്ചത്. മൂന്നാഴ്ച മാത്രമായിരുന്നു പരിശീലനം. പരമ്പരാഗത നൃത്തത്തില്‍ ആദ്യമായി മത്സരത്തിനെത്തിയാണ് ഇടുക്കി സ്‌കൂള്‍ ഒന്നാമതെത്തിയത്. ഉത്സവം, വിളവെടുപ്പ്, കല്ല്യാണം, മരണാനന്തര ചടങ്ങ് തുടങ്ങിയ പ്രധാന സമയങ്ങളിലാണ് മന്നാന്‍കൂത്ത് അവതരിപ്പിക്കാറുള്ളത്. പ്രശാന്ത് രവീന്ദ്രന്‍, പി.എം അഭിജിത്, മൃദുല്‍ അനില്‍, പി.ജി ഗണേഷ്‌കുമാര്‍, ശ്രീനന്ദന്‍ രവി, എസ്. സത്യനാഥ്, അനന്തു തമ്പി, വിനോദ് ബിനു, അശ്വന്‍ ചന്ദ്രന്‍, സുബിന്‍ സുനില്‍ എന്നീ വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *