April 16, 2026

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്പാർക്ക് കരിയർ കൗൺസിൽ ക്ലാസുകൾ ആരംഭിച്ചു

0
Img 20241230 183303
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ : കൽപ്പറ്റ നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ രണ്ടു വർഷകാലമായി അഡ്വ. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സ്പാർക്ക് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ കൗൺസിലിംഗ് ക്ലാസുകൾ ആരംഭിച്ചു.

 

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ മണ്ഡലത്തിലെ മുഴുവൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും അവരുടെ അഭിരുചികൾ മനസ്സിലാക്കുന്നതിനായി അഭിരുചി പരീക്ഷകൾ സംഘടിപ്പിക്കുകയുണ്ടായി, പരീക്ഷയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കരിയർ മേഖലകൾ കണ്ടെത്തി അതിലേക്കെത്തിച്ചേരുന്നതിനും മികച്ച ഒരു കരിയർ കെട്ടിപ്പടുക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവബോധ സെഷനുകൾ സംഘടിപ്പിക്കുന്നത്.

 

കേരളത്തിലെ പ്രമുഖ സോഷ്യൽ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *