വലിച്ചെറിയല്‍ വിരുദ്ധ വാരം സംഘടിപ്പിക്കുന്നു*
കൽപ്പറ്റ :ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പുതുവര്‍ഷത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, നവ കേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, കെ.എസ്.ഡബ്ല്യൂ.എം.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ഏഴ് വരെയാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം നടത്തുന്നത്. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനത്തിലൂടെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയല്‍ പ്രതിരോധിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം.
മാലിന്യ ശേഖരണ സംവിധാനങ്ങളോട് സഹകരിക്കാത്ത വീടുകള്‍, സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ രീതിയുടെ സര്‍വ്വെ നടത്തും. വലിച്ചെറിയല്‍ മുക്തവാരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും നിര്‍വഹണ സമിതി യോഗം രൂപികരിക്കും. തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലെ മുഴുവന്‍ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കും. പാഴ് വസ്തുക്കള്‍ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവം തുടങ്ങിയ പൊതുപരിപരിപാടികളുടെ ഭാഗമായി കൊടിതോരണങ്ങള്‍, നോട്ടിസുകള്‍, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുത്.
ക്യായിന്‍ ലക്ഷ്യങ്ങള്‍*
1. മാലിന്യം കണ്ടെത്തുന്ന പ്രദേശത്ത് ഉറവിടം കണ്ടെത്തി തടയാനുള്ള നടപടി
സ്വീകരിക്കും. വിനോദ സഞ്ചരികള്‍ വലിച്ചെറിയുന്ന മാലിന്യം
തടയുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
2. തദ്ദേശ സ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ അനധികൃത ഗ്രൂപ്പുകള്‍ അല്ലെങ്കില്‍
ഏജന്‍സികള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍
റോഡില്‍ നിക്ഷേപിക്കരുത്.
3 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ജാഥകള്‍, പൊതുപരിപാടികളില്‍ രൂപപ്പെടുന്ന
മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കും.
4 ക്യാമ്പയിനുലൂടെ സൗന്ദര്യവത്കരിക്കുന്ന പ്രദേശങ്ങളുടെ സംരക്ഷണം ജനകീയസമിതി
ഉറപ്പാക്കും.
5 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സായാഹ്ന സൗഹൃദ ഇടങ്ങള്‍ രൂപീകരിക്കും.
6 വാര്‍ഡ് തല നിര്‍വഹണ സമിതിയുടെ നേതൃത്വത്തില്‍ സഹകരിക്കാത്ത വീടുകളിലും
സ്ഥാപനങ്ങളിലും ഇടപെടല്‍ നടത്തും.
Leave a Reply