ഗോത്രവർഗ കുടുംബങ്ങൾക്ക് പുതുവത്സര സമ്മാനം നൽകി
മീനങ്ങാടി : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് അംഗങ്ങൾ പുതുവത്സര സമ്മാനവുമായി ഗോത്രവർഗ ഊരുകൾ സന്ദർശിച്ചു. മീനങ്ങാടി പഞ്ചായത്തിലെ നാല് ഊരുകളിലുള്ള കുടുംബങ്ങൾക്കും, വയോജനങ്ങൾക്കുമാണ് കേഡറ്റുകൾ പുതപ്പുകൾ നൽകിയത്. അടിച്ചിലാടി ഊരിലേക്കുള്ള പുതപ്പുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയനിൽ നിന്ന് ഊരു മൂപ്പൻ എ. രാഘവൻ ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് അംഗം ടി.പി ഷിജു, മീനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. മുരളീധരൻ, പ്രധാനാധ്യാപകൻ പി.കെ പ്രേമരാജൻ, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , റജീന ബക്കർ, കെ.വി അഗസ്റ്റിൻ, പി.ഡി ഹരി, എം.കെ അനുമോൾ, ഡോ. ബാവ കെ. പാലുകുന്ന്, ടി.വി കുര്യാക്കോസ്, കെ.വി മഹേഷ് , ടി.കെ ശശിധരൻ, എന്നിവർ സംബന്ധിച്ചു.
Leave a Reply