May 6, 2026

പൂപ്പൊലി 2025 പുഷ്പമേള ഇന്ന് തുടക്കം 

0
Img 20250101 110957
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: ‘പൂപ്പൊലി 2025’ പുഷ്പമേള ഇന്ന് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കും. ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി പി. പ്രസാദ് നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വിദഗ്‌ധർ പങ്കെടുക്കുന്ന ശിൽപശാലകൾ, 200 വാണിജ്യ സ്റ്റാളുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവ പുഷ്പമേളയുടെ ഭാഗമായുണ്ടാകും.

 

വൈവിധ്യമാർന്ന അലങ്കാര വർണ പുഷ്‌പങ്ങളുടെ പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം.

 

പെറ്റൂണിയ, ഫ്ലോക്സ്, പാൻസി, ഡാലിയ, ചൈന ആർ, മാരിഗോൾഡ്, ടോറീനിയ,കോസ്മോസ്, ഡയാന്തസ്, സാൽവിയ, ജമന്തി, അലൈസം, കാൻഡിടഫ്റ്റ്, ബ്രാക്കിക്കോം, കാലൻഡുല, പൈറോസ്റ്റീജിയ തുടങ്ങി ഒട്ടേറെ പുഷ്പങ്ങളും കാലീഷ്യ, സെബ്രിന, റിയോ, ഡ്രസീന, സെടം മുതലായ ഇലച്ചെടികളും പൂപ്പൊലി ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഫ്ലോറൽ ക്ലോക്ക്, മലയുടെ രൂപം, മയിൽ, കുതിര തുടങ്ങിയ സൃഷ്ടികളും ഫ്ലോട്ടിങ് ഗാർഡൻ, റോസ് ഗാർഡൻ, മെല്‌സ്റ്റോമ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, വിവിധതരം റൈഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശിൽപശാലകളും കർഷകർക്ക് വേണ്ടിയുള്ള സെമിനാറുകളും കാർഷിക ക്ലിനിക്കുകളും ഈ വർഷത്തെ പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *