August 21, 2026

കാവുംമന്ദത്ത് സ്റ്റേഡിയം വരുന്നു ;സ്ഥലം വാങ്ങി

0
Img 20250101 135746
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: തരിയോട് പഞ്ചായത്തിന്റെ വക പുതുവത്സര സമ്മാനമായി നാട്ടുകാരുടെ ചിരകാല അഭിലാഷം ആയ സ്റ്റേഡിയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒരു ഏക്കർ സ്ഥ‌ലം വിലയ്ക്കു വാങ്ങിയതിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. കാവുംമന്ദം ടൗണിൽ നിന്ന് 800 മീറ്റർ മാത്രം ദൂരത്ത് കാലിക്കുനി പ്രദേശത്താണ് സ്റ്റേഡിയത്തിനു വേണ്ടി സ്‌ഥലം വാങ്ങിയത്. പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദം ടൗൺ കേന്ദ്രീകരിച്ച് ഒരു മികച്ച കളി സ്‌ഥലം വേണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. സ്‌ഥല സൗകര്യം ഇല്ലാത്തതിനാൽ കലാകായിക മത്സരങ്ങളൊന്നും ഇവിടേക്ക് എത്തിയിരുന്നില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *