സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
എടപ്പെട്ടി: എടപ്പെട്ടി സ്‌കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന.സി നായർ ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ക്ലാസ് നടത്തുന്നത്. മീനങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പിടിഎ പ്രസിഡന്റ് ബി.ഖദീജ അധ്യക്ഷയായിരുന്നു. പ്രധാനാധ്യാപകൻ പി.എസ് ഗിരീഷ്‌കുമാർ, എസ്എംസി ചെയർമാൻ എൻ. സന്തോഷ്, സി.മനോജ്, ജിസ്‌ന ജോഷി, എ വി അനിൽകുമാർ, എം എച്ച് ഹഫീസ് റഹ്‌മാൻ, അമൃത വിജയൻ, കെ എ സജിന എന്നിവർ പ്രസംഗിച്ചു.





Leave a Reply