July 29, 2026

നിയന്ത്രണംവിട്ട കാര്‍ ഫര്‍ണിച്ചര്‍, ഹോം അപ്ലയയന്‍സ് കടയിലേക്ക് പാഞ്ഞുകയറി

0
Img 20250102 170719
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:നിയന്ത്രണംവിട്ട കാര്‍ ഫര്‍ണിച്ചര്‍, ഹോം അപ്ലയയന്‍സ് കടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. സെന്റ് ജൂഡ്‌സ് പള്ളിയില്‍നിന്നുള്ള റോഡ് ഇറങ്ങിവന്ന കാറാണ് ‘റിയല്‍ റിച്ച്’ ഷോപ്പിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹവും കടയില്‍ ഉണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കടയില്‍ ഉണ്ടായിരുന്നതില്‍ ഏതാനും ഇക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറും നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ വി. ഉമ്മര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *