കുവൈറ്റ് വയനാട് അസോസിയേഷനു അഭിമാനനേട്ടം- സ്വപ്നഗേഹം ഭവനപദ്ധതി പൂർത്തിയായി
കല്പറ്റ:ഇരുളം,കുവൈറ്റ് വയനാട് അസോസിയേഷൻ സ്വപ്നഗേഹം ഭവന നിർമാണ പദ്ധതി 2024ന്റെ പൂർത്തീകരണാനന്തരം താക്കോൽ ദാന ചടങ്ങും, “കൂടൊരുക്കാം” പദ്ധതിയുടെ ഭാഗമായുള്ള ആധാര കൈമാറ്റവും നടത്തി. നന്മയുടെ ചുവടുമായ പുതുവത്സരദിനത്തിൽ ഇരുളം ടൗണിൽ വച്ചുനടന്ന യോഗത്തിൽ ഇരുളം സ്വദേശികളായ രണ്ട് കുടുംബത്തിനുള്ള ആധാരവും കുവൈറ്റ് വയനാട് അസോസിയേഷൻ (കെ ഡബ്ലിയു എ ) നിർമിച്ചു നൽകിയ ഒരു വീടിന്റെ താക്കോൽ ദാനവും നടന്നു. വാർഡ് മെമ്പർ ഷീജ ഷിബു അധ്യക്ഷത വഹിച്ച യോഗത്തിനു “കൂടൊരുക്കാം” പദ്ധതി ചെയർമാൻ ഷിബുകുമാർ സ്വാഗതം ആശംസിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് മിനി പ്രകാശൻ, ഇരുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്ദുൾ ഗഫൂർ എന്നിവർ ആധാരങ്ങൾ കൈമാറി സംസാരിച്ചു. കെ.ഡബ്ല്യു.എ. വൈസ് പ്രസിഡണ്ട് ജിജിൽ മാത്യു സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയും കെ.ഡബ്ല്യു.എ. സ്വപ്നഗേഹം പദ്ധതി ജനറൽ കൺവീനർ ഷിബു സി മാത്യു, കൺവീനർ ആൻഡ് വേൾഡ് ഹ്യൂമൺ റൈറ്സ് പ്രൊട്ടക്ഷൻ കമ്മീഷൻനാഷണൽ വൈസ് പ്രസിഡണ്ട് ഡോ.റോയ് മാത്യു എന്നിവർ വയനാട് അസോസിയേഷൻ നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറി. കെഡബ്ല്യുഎ രക്ഷാധികാരി ബാബുജി ബത്തേരി ഹെസ്ബ ഹൗസ് കോൺട്രാക്ടിങ് കമ്പനി ഉടമ ദിലീഷ് ഫ്രാൻസിസിനു ഉപഹാരം നൽകി ആദരിച്ചു സംസാരിച്ചു. കെഡബ്ല്യുഎ ചാരിറ്റി കൺവീനർ മിനി കൃഷ്ണ, വനിതാ വേദി കൺവീനർ പ്രസീത, ജോയിന്റ് ട്രഷറർ ഷൈൻ ബാബു, മീഡിയ കൺവീനർ മുബാറക്ക് കാമ്പ്രത്ത്, എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ്, മറ്റു കെഡബ്ല്യുഎ മെമ്പർമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൂടൊരുക്കം പദ്ധതി മെമ്പർ പിസി ഗിരീഷ് വാർഡ് മെമ്പർമ്മാർ ആയ ശൈലജ, റിയാസ് പാടിച്ചിറ, ലയൺസ് ക്ലബ് പ്രസിഡണ്ട്, മറ്റു ഇരുളം നിവാസികൾ സന്നിഹിതരായിരുന്നു. കൂടൊരുക്കാം കൺവീനർ ജിതേഷ് കുമാർ യോഗത്തിനു നന്ദി അറിയിച്ചു.
Leave a Reply