പൊഴുതന ആറാം മൈൽ ബസ്സും, കാറും കൂട്ടിയിടിച്ചു അപകടം. നിരവധി പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം
പൊഴുതന: പൊഴുതന ആറാം മൈൽ ബസ്സും, കാറും കൂട്ടിയിടിച്ചു അപകടം. നിരവധി പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം.വടകര രജിസ്ട്രേഷനിലുള്ള KL18 T 8686 ഇഗിനിസ് വാഹനമാ ണ് അപകടത്തിൽപെട്ടത്. മാനന്തവാടി ഭാഗത്തുനിന്നും വരുകയായിരുന്ന കാർ വൈത്തിരി ഭാഗത്തുനിന്നും വരുകയായിരുന്ന ബസ്സിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. രണ്ട് സഹോദരങ്ങളുടെ കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് .ഫിദ സൈഫുന്നീസ വടകര കണ്ണുക്കര സ്വദേശി റിയാസ് ( 54 ) എന്നിവർ ഫാത്തിമയിലും മറ്റുള്ളവർ ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
Leave a Reply