May 7, 2026

നിരവധിമോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്നാൾ പിടിയിൽ 

0
Img 20250104 125352
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ

പരിധികളിൽ മോഷണം നടത്തി പനമരത്ത് ഒളിവിൽ കഴിയുകയായിരുന്നയാൾ പിടിയിൽ. പുതുപ്പാടി സ്വദേശിയും നിലവിൽ പനമരം കരുമ്പുമ്മലിൽ താമസിച്ചുവരുന്ന ചാമപുരയിൽ സക്കറിയ (39) ആണ് പിടിയിലായത്. പനമരം സബ് ഇൻസ്പെക്‌ടർ റസാഖ് എം.കെ, സിപിഒമാരായ നിഷാദ്. പി, വിനയാക് ഇ.ജി, സ്പെഷൽ ബ്രഞ്ച് എഎസ്ഐ സുനിൽകുമാർ കെ.എൻ എന്നിവരടങ്ങുന്ന സംഘംമാണ് രഹസ്യ നീക്കത്തിലൂടെ ഇയാളെ പിടികൂടിയത്. പ്രതിയെ മട്ടന്നൂർ പോലീസിന് കൈമാറി. കഴിഞ്ഞ മാസം മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കടയിൽ നിന്നും 36000 രൂപ മോഷണം നടത്തി പനമരം കരുമ്പുമ്മലിൽ ഒളിവിൽ കഴിയവെയാണ് സക്കറിയ പിടിയിലായത്. പ്രതിക്ക് ആലുവ, താമരശ്ശേരി,താനൂർ, പുൽപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *