January 17, 2025

‘എമർജൻസ് 3.0’ ജനുവരി ഏഴു മുതൽ വയനാട്ടിൽ

0
Img 20250104 Wa0053

മേപ്പാടി :ആസ്റ്റർ ഇൻ്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന്റെ മൂന്നാം പതിപ്പ് ‘എമർജൻസ് 3.0’വയനാട്ടിൽ. മേപ്പാടിയിലെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ ജനുവരി 7 വരെയാണ് കോൺക്ലേവ്. എമർജെൻസി മെഡിസിൻ രംഗത്ത് ദേശീയ അന്തർദേശീയ തലത്തിൽ കഴിവു തെളിയിച്ച പ്രമുഖർ കോൺക്ലേവിൽ തൽ 12 വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന വർക് ഷോപ്പിന് നേതൃത്വം നൽകും. എമർജൻസി മെഡിസിൻ രംഗത്തെ നൈപുണ്യ മികവിൽ രാജ്യത്ത് മികച്ചു നിൽക്കുന്ന ആസ്റ്റർ എമർജൻസി മെഡിസിൻ നെറ്റ്‌വർക് (ആസ്റ്റർ ഇഎം. നെറ്റ്‌വർക്) ആണ് കോൺക്ലേവിന് നേതൃത്വം നൽകുന്നത്. യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഫാക്കൽറ്റീസ് കോൺക്ലേവിനായെത്തും. രാജ്യത്തിനകത്തു നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായുള്ള പങ്കെടുക്കുന്നുണ്ട്. ഡെലിഗേറ്റ്സുകൾ കോൺക്ലേവി ആസ്റ്റർ ഇൻ്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിൻ്റെ ഒന്നാം പതിപ്പ് കോഴിക്കോടും രണ്ടാം പതിപ്പ് കൊച്ചിയിലുമാണ് നടന്നത്. ദുരന്ത നിവാരണം ഉൾപ്പെടെ അടിയന്തര മേഖലയിലെ വിവിധ വിഷയങ്ങൾ എമർജെൻസ് 3.0 ചർച്ച ചെയ്യും. എമർജൻസി മെഡിസിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി ഡോക്ടർമാർ, നഴ്സുമാർ, ഇതര പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരെ ഈ രംഗത്ത് നൈപുണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. എമർജൻസി മെഡിസിൻ രംഗത്തെ പുതിയ മുന്നേറ്റങ്ങൾ, മാനേജ്മെന്റ്റിലെ പ്രവണതകൾ, കുട്ടികളുടേയും നവജാത ശിശുക്കളുടേയും ജീവൻ സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങി വിവിധ വിഷയങ്ങൾ കോൺക്ലേവിൽ അവതരിപ്പിക്കപ്പെടും. കാപ്നോഗ്രാഫിയും അഡ്വാൻസ്‌ഡ് എയർവേയും പോലുള്ള നൂതന ചികിത്സാ രീതികളിൽ ആഴത്തിലേക്കിറങ്ങിയുള്ള ചർച്ചകളുമുണ്ടാവും.

എയർവേ മാനേജ്‌മെൻ്റ്, അഡ്വാൻസ്‌ഡ് വെൻ്റിലേഷൻ, പ്രീ ഹോസ്‌പിറ്റൽ ട്രോമാ മാനേജ്മെൻ്റ്, ഡിസാസ്റ്റർ മെഡിസിൻ, എംആർസിഇഎം പാർട്ട് ബി, ഇസിജി, കമ്യൂണിക്കേഷൻ ആൻ്റ് ക്വാളിറ്റി, വിൽഡർനസ് മെഡിസിൻ, അൾട്ര സൗണ്ട്, ക്ലിനിക്കൽ ടോക്സിക്കോളജി, സെയ്‌ഫ് പ്രൊസീജറൽ സെഡേഷൻ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള വർക് ഷോപ്പുകളും നഴ്സുമാർക്കും മെഡിക്കൽ സ്റ്റുഡൻ്റ്സിനുമായുള്ള വർക് ഷോപ്പുകളു കോൺക്ലേവിന്റെ ഭാഗമായുണ്ടാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *