January 13, 2025

കഞ്ചാവുമായി യുവാക്കൾ പിടിയില്‍

0
Img 20250104 Wa0071

പുൽപള്ളി : കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി കെ ആഷിക് (28), പാലക്കാട്‌ പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻ കണ്ടി വീട്ടിൽ കെ.കെ ഷഫീഖ് (33) എന്നിവരെയാണ് പുൽപള്ളി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പുൽപള്ളി പഞ്ഞിമുക്ക് എന്ന സ്ഥലത്ത് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇവരെ പരിശോധിച്ചപ്പോഴാണ് ഇവരിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 245 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സബ് ഇൻസ്‌പെക്ടർ പി.ജി സാജൻ, എസ്.സി.പി.ഓ വർഗീസ്, സി.പി.ഓ മാരായ സുജിൻ ലാൽ, കെ.വി ഷിജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *