‘ഹൃദയപൂർവ്വം’ അനീമിയ പ്രതിരോധവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: കൗമാരക്കാരായ പെൺകുട്ടികളിൽ അനീമിയ രോഗ സാധ്യത കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം കാണുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഹൃദയപൂർവ്വം’ എന്ന പേരിൽ അനീമിയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡോ ഇന്ദു കിഷോർ ക്ലാസ് എടുത്തു. പരിപാടിയുടെ ഭാഗമായി അനീമിയ സ്ക്രീനിങ്, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ നടന്നു. തുടർ പ്രവർത്തനം എന്ന നിലയിൽ രോഗ സാധ്യതയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഇതിലൂടെ വിളർച്ച, രക്തക്കുറവ്, ഹീമോഗ്ലോബിന്റെ അളവിലുള്ള കുറവ് എന്നിവ മനസ്സിലാക്കി അതിനുള്ള പരിഹാര പ്രവർത്തനങ്ങൾ നടത്തി ആരോഗ്യമുള്ള യുവതയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ജിഷ എൻ ജി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply