മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്തുക: വ്യാപാരി വ്യവസായി സമിതി
മാനന്തവാടി: വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ സമ്മേളനം നടത്തി. സമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്തുക, മൈസൂർ -ബാവലി രാത്രി യാത്രാ സമയ പരിധി രാത്രി 9 മണി വരെയാക്കുക, വ്യാപാരികൾക്ക് ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമിതി ജില്ല സെക്രട്ടറി പ്രസന്നകുമാർ,എം.ആർ. സുരേഷ്, എ.വി. മാത്യു, അബ്ദുൾ സലിം തുടങ്ങിയവർ സംസാരിച്ചു.





Leave a Reply