September 12, 2026

ഓണസമൃദ്ധി, ഓണവിപണികൾ ഓഗസ്റ്റ് 22 മുതൽ 25 വരെ

0
WhatsApp Image 2026-08-19 at 6.31.28 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ ആഗസ്റ്റ് 22 മുതൽ 25 വരെ പ്രവർത്തിക്കും. “വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ ” പദ്ധതിയുടെ ഭാഗമായ 41 കർഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക. ഇതിൽ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വി എഫ് പി സി കെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും.

കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപ്പന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉൽപ്പന്നങ്ങൾക്ക് ഇതേ രീതീയിൽ 20 ശതമാനം അധിക വില നൽകി സംഭരക്കും. ചില്ലറ വിൽപ്പന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉൽപ്പന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *