മാനന്തവാടി പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെന്റർ തറക്കല്ലിട്ടു
മാനന്തവാടി: പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെൻ്റർ ബ്ലോക്കിൻ്റെ തറക്കല്ലിടൽ കർമ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമദാൻ ക്യാമ്പയിൻ ഉൽഘാടനവും പീച്ചംങ്കോട്
അംബേദ്ക്കർ കാൻസൻ സെന്ററിന് സമീപത്തുള്ള സി.എച്ച്.സെന്ററിൽ വെച്ച് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
സമ്പത്തുംമറ്റ് എല്ലാവിധ സൗഭാഗ്യങ്ങളുംഐശ്വര്യങ്ങളും ഉണ്ടായാലുംസൻ മനസ്സുള്ള മനുഷ്യനാവുകയില്ലെന്നും രോഗികളെയുംദുരിത മനുഭവിക്കുന്നവരെയും എല്ലാം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന വരെയും സഹായിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യുന്നവരാണ് സൻ മനസ്സുള്ള മനുഷ്യരെന്ന് തങ്ങൾ പറഞ്ഞു. യഥാർത്ഥ മനുഷ്യ
സ്നേഹിക്കൾക്ക് മാത്രമേ മറ്റുളളവരെ സഹായിക്കാൻ കഴിയൂ
എല്ലാം നഷ്ടപ്പെട്ട നിരാലംബർക്ക് ആശ്വാസം പകർന്ന് നൽകുക എല്ലാവരുടെയും ബാധ്യതയാണ്. ദാനം ചെയ്യുന്നവരെസ്രിഷ്ട്രാവ്അനുഗ്രഹിക്കുമെന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത് ധാനദർമ്മങ്ങൾ ചെയ്യുന്നതിലൂടെയാണെന്നും തങ്ങൾ പറഞ്ഞു.
രണ്ട് കോടി രൂപ മുടക്കി
പരേതനായ പടയൻ അഹമ്മദിന്റെ മകൻശുഹൈൽഅഹമ്മദ്പടയനാണ്
ഡയാലിസിസ് സെൻ്റർ നിർമ്മിക്കുന്നത്.
സി.എച്ച്.സെന്റർ പ്രസിഡണ്ട്
സി.അബദുള്ള ഹാജി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറിഅസീസ് കോറോം സ്വാഗതം പറഞ്ഞു.
പടയൻ അബ്ദുള്ള ഹാജി,
ശുഹൈൽപടയൻ,
ഡോ.റാഷിദ് ഗസാലികൂളിവയൽ,ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ കെ.ഹാരിസ്,സി.കുഞ്ഞബ്ദുള്ള,വൈസ് പ്രസി വി.അസ്സയ്നർ ഹാജി,
മണ്ഡലം മുസ്ലിം ലീഗ്
പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,സവാദ് റഹ്മാനി,കെ.ജെ.
,പൈലി,എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി,ഹൈ ടെക് അഷ്‌റഫ്,ഈന്തൻ അബ്ദുള്ള ഹാജി,ഗഫൂർ കുറ്റ്യാടി,
ടി,ഹസ്സൻമുസ്ല്യാർ,
,മൊയ്‌ദു മക്കിയട്,ബാപ്പു എസ്റ്റേറ്റ് മുക്ക്,എം.ഖാലിദ്,ഉസ്മാൻ പള്ളിയാൽ,കെ.ഇബ്രാഹിം ഹാജി,കേളോത്ത് അബ്ദുള്ള,ഇബ്രാഹിം മുസ്ലിയാർ,ഈ.വി.സിദീഖ് എന്നിവർ സംബന്ധിച്ചു.
സി.എ.പരീക്ഷയിൽ ഉന്നത വിജയം നേടിയ കോറോം സ്വദേശികളായ
നൈന വാഴയിൽ,അൻസിഫ് വള്ളിക്കുന്ന് എന്നിവരെ ആദരിച്ചു.സി.എച്.സെന്ററിനുള്ള രണ്ടാം ഗഡു അബ്കയ് കെ.എം സി.സി.യുടെ പ്രസിഡന്റ് മൻസൂർ
മേപ്പാടിയിൽ നിന്നുംരണ്ടാം ഈത്തപ്പഴ ചലഞ്ച് ആലമ്പാടി അമ്മദ് ഹാജിയിൽ നിന്നും സ്വീകരിച്ച് കൊണ്ട് പാണക്കാട്
നാസർ ഹൈ ശിഹാബ്തങ്ങൾ ഉൽഘാടനം ചെയ്തു.
Leave a Reply