അരിവാൾ രോഗികളുടെ പ്രശ്നങ്ങൾ പരിശോധിക്കും
കൽപ്പറ്റ :അരിവാൾ രോഗികൾക്ക് ജില്ലയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യങ്ങൾ പരിഗണിക്കും. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. മാനന്തവാടി താലുക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ അരിവാൾ രോഗികളുടെ അസോസിയേഷൻ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പ് അധികൃതരുമായി ജില്ലാ കളക്ടർ ചർച്ച നടത്തി. മധ്യപ്രദേശ് മാതൃകയിൽ ഇവിടെയും സിക്കിൾ സെൽ മാനേജ്മെൻ്റ് നടത്തണം. കേന്ദ്ര സർക്കാരിൻ്റെ ഗൈഡ് ലൈൻസ് /പ്രോട്ടോക്കോൾ ഇവിടെയും യഥാർത്ഥ്യമാക്കണം. തദ്ദേശീയരായ മുഴുവൻ രോഗികളെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കണം. രോഗികൾക്ക് മുഴുവൻ തിരിച്ചറിയൽ കാർഡ് നൽകണമെന്നും വയനാട് മെഡിക്കൽ കോളേജിൽ അനുവദിച്ച സിക്കിൾ സെൽ യൂണിറ്റ് ഉടൻ തുടങ്ങണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.
Leave a Reply