November 10, 2026

ചുങ്കത്ത് ഉമ്മറിന് ഭൂമി തിരികെ ലഭിക്കും 

0
Img 20250104 210442
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി താലൂക്ക് തവിഞ്ഞാൽ താമസിക്കുന്ന ചുങ്കത്ത് ഉമ്മർ നൽകിയ പരാതിയിൽ അടിയന്തിരമായി തീരുമാനമെടുത്ത് 10 ഏക്കർ ഭൂമി തിരികെ നൽകാൻ മാനന്തവാടിയിൽ നടന്ന കരുതലും കൈത്താങ്ങും അദലാത്തിൽ തീരുമാനം. ഉമ്മറും ഭാര്യയും കൈവശം വെച്ചിരുന്ന 15 ഏക്കർ സ്ഥലം ഇ.എഫ്.എൽ ഭൂമിയാണെന്നവകാശപ്പെട്ട് വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ 10 ഏക്കർ ഭൂമി ഉടമസ്ഥർക്ക് വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ആറ് വർഷമായിട്ടും ഈ ഭൂമി തിരികെ ലഭിച്ചില്ലെന്നായിരുന്നു പരാതി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം ഭൂമി തിരികെ നൽകുന്നതിന് ആവശ്യമായ നടപടി കൈ കൊള്ളുന്നതിന് നോർത്ത് വയനാട് ഡി.എഫ് ഒ യെ എ.ഡി.എം കെ . ദേവകി ചുമതലപെടുത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *