January 17, 2025

ചികിത്സ സഹായം തേടുന്നു.

0
Img 20250105 Wa0024

 

മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വഞ്ഞോട് താമസിക്കുന്ന പള്ളത്ത് രാജേഷ് ജോസ്(41)2 വർഷമായി കിഡ്നി രോഗത്താൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലാണ്. രണ്ട് കിഡ്നികളും പ്രവർത്തനരഹിതമായി ഡയലിസിനുവിധേയമായി കൊണ്ടിരിക്കുകയാണ്.രാജേഷിനെ ജീവിതത്തിലേക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏക മാർഗ്ഗം കിഡ്നിമാറ്റി വയ്ക്കുക എന്നുള്ളതാണ്. അതിനായി വൻ തുക ചെലവഴിക്കേണ്ടി വരും.ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന് താങ്ങാവുന്നതിനപ്പുറമാണ് ഈ തുക.ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്നതാണ് രാജേഷിൻ്റെ കുടുംബം.ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സ സഹായ കമ്മറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.തൊണ്ടർനാട് കോറോം കാനറ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 110 216942820

ഐഎഫ്എസ് സി CNRB 000 1042

Swift code CNRBINBBBFD

google Pay No 9744636548

എന്നി ആക്കൗണ്ടുകളിലേക്ക് സഹായം അയക്കണമെന്ന് ചികിൽസഹായ കമ്മറ്റി വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.ചെയർമാൻ ഇ.ടി സെബാസ്റ്റ്യൻ മാസ്റ്റർ, കൺവീനർ ഷംസു കെ.കെ, ട്രഷറർ ജോമേഷ് വി.ജെ, ലിൻ്റോ പി.ജെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *