November 8, 2026

ജി പി എസ് സംവിധാനം ഉപയോഗിച്ച് ലഹരി കടത്തിയ കേസിലെ പ്രതികൾ പിടിയിൽ

0
Img 20250105 133629
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥർ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് ലക്ഷ്വറി ബസ്സിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാമോളം എംഡിഎംഎ യും കണ്ടെത്തിയ സംഭവത്തിൽ കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടി. രാത്രി 2 മണിയോടെ മാനന്തവാടി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരും, മലപ്പുറം തിരൂർ സർക്കിൾ ഉദ്യോഗസ്ഥരും ചേർന്ന് തിരൂരിൽ വച്ച് പിടികൂടി. തിരൂർ കാടാമ്പുഴ തട്ടാംപറമ്പ് വെട്ടിക്കാടൻ വീട്ടിൽ സാലിഹ് (35), മാൽദാരി വീട്ടിൽ അബ്‌ദൂൾ ഖാദർ .എം (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാലിഹ് ബാംഗ്ലൂരിൽ നിന്ന് രണ്ടാംപ്രതി അബ്‌ദുൽ ഖാദറിന്റെ പേരിൽ മേൽ ലഹരി വസ്തുക്കൾ പാഴ്‌സൽ മാർഗ്ഗം ലക്ഷ്വറി ബസ്സിൽ തിരൂരിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് സാലിഹ് മറ്റൊരു ബസ്സിൽ തിരൂരിൽ എത്തി അബ്ദുൾഖാദറിനോട് മേൽ പാഴ്‌സൽ കൈപ്പറ്റി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രതികളുടെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് സംഘം ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ രാത്രിയോടുകൂടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ അജയ്യൻ.കെ യുടെ നേതൃതത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റെയിഞ്ച് ടീമുകൾ ചേർന്ന് പ്രതികളുടെ വീട് വളഞ്ഞ് പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതികളിൽനിന്ന് ലഹരികൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

 

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് ലഹരി വസ്‌തുക്കൾ. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ പി കെ ചന്തു,ജോണി കെ,ജിനോഷ് പി ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി.,തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രവീന്ദ്രനാഥ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി ജയകൃഷ്ണൻ .എ,വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ്. പി. കെ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ കെ കെ എന്നിവർ പങ്കെടുത്തു.പുലർച്ചെതിരൂരിൽ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാനന്തവാടി ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കും. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മേൽ പ്രതികൾ ചെയ്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *