May 7, 2026

കമനീയം കാവുംമന്ദം, ഹരിത നഗര പ്രഖ്യാപനം നടത്തി തരിയോട് ഗ്രാമപഞ്ചായത്ത്.

0
Img 20250105 Wa0009
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: പുതുവർഷത്തിൽ ശുചിത്വ രംഗത്ത് പുതിയൊരു കാൽവെപ്പിലേക്ക് കടക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ കാവുംമന്ദം ടൗൺ കമനീയം കാവുംമന്ദം എന്ന പേരിൽ ഹരിത നഗര പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രഖ്യാപനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഹരിത നഗര സന്ദേശം നൽകി.

 

വ്യാപാരികൾ, വിവിധ സ്ഥാപനങ്ങൾ, കെട്ടിട ഉടമകൾ, സ്ഥല ഉടമകൾ, ടാക്സി തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടികൾ, വിവിധ സംഘടനകൾ, യുവജന ക്ലബ്ബുകൾ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോവുക. കടകളിൽ ഉണ്ടാവുന്ന അജൈവ മാലിന്യങ്ങൾ കൃത്യമായി സൂക്ഷിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും റോഡ്, കടകളുടെ പരിസരം, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയാതെയും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചും ടൗൺ ശുചീകരണം കൃത്യമായി നടത്തിയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന ഒഴിവാക്കിയും എല്ലാവരുടെയും സഹകരണത്തോടെ ടൗണിനെ ഹരിതാഭമായി നിലനിർത്തുകയാണ് കമനീയം കാവുംമന്ദം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി എത്തുന്ന പൊതു ജനങ്ങളും യാത്രക്കാരും മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയാതെ സഹകരിക്കണമെന്നുള്ള സന്ദേശവും ഇതിലൂടെ നൽകുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകളും കർശനമാക്കും. ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളുടെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട്, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ, വ്യാപാരി പ്രതിനിധി മുജീബ് പാറക്കണ്ടി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കിരൺ, ഹരിത കേരള മിഷൻ പ്രതിനിധി ആതിര ഗോപാൽ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡണ്ട് ബീന ജോഷി, സെക്രട്ടറി സുമ രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ റിഷാന കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *