May 7, 2026

തുല്യതാ പഠിതാക്കൾക്ക് കൈത്താങ്ങുമായി സുൽത്താൻ ബത്തേരി നഗരസഭ

0
Img 20250105 Wa0008
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ തുല്യതാ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ അഞ്ച് നോട്ട്ബുക്കുകളും പേനകളുമാണ് നൽകിയത്.

പഠനോപകരണ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. അടുത്ത വാർഷിക പദ്ധതിയിൽ തുല്യതാ പഠിതാക്കളുടെ ഡിഗ്രി പഠനത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. തുല്യതാ പഠിതാക്കളുടെ ഉന്നമനത്തിനായി നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിഷ പി.എം., വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, കൗൺസിലർ രാധാ രവീന്ദ്രൻ, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ, എം.ഇ.സി. കോഓർഡിനേറ്റർ രഞ്ജു രാജ്, ഷിജി വി.എം., ശ്യാമള കെ. എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *