ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായി വയനാട്ടിലെത്തി
മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അതിവേഗ നടപടികൾക്കൊപ്പം 6 ഉരുൾ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക.വയനാട് ഉരുളപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് ഡാമിങ് എഫക്ട് ആണെന്ന് മേഖലയിൽ പരിശോധനക്ക് നേതൃത്വം നൽകിയ വിധക്ത സംഘത്തെ നയിച്ച ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ഉരുളപൊട്ടി സീതമ്മകുണ്ടിൽ ഡാം പോലുണ്ടായി. ആ ജലസംഭരണി പൊട്ടിയൊലിച്ചത് കൊണ്ടാണ് ഇത്രവലിയ ദുരന്തം ഉണ്ടായത്. പുഞ്ചിരിമട്ടം ഇനി വ്യാസയോഗ്യമല്ല. എന്നാൽ ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസ യോഗ്യമാണ്. പക്ഷെ താമസിക്കുന്നതിനുള്ള തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും ജോൺ മത്തായി പറഞ്ഞു.
Leave a Reply