എം എൽ എ ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടി എടുക്കണം :മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
മീനങ്ങാടി :
സുൽത്താൻ ബത്തേരി എം എൽ എ യുടെ ഓഫീസ് ആക്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്ന് മീനങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പോലീസ് സൂപ്രണ്ടിന് എം എൽ എ നേരിട്ട് പരാതി കൊടുത്ത സാഹചര്യത്തിലും, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻ നിർത്തി സി പി എം, ഡി വൈ എഫ് ഐ യും ഇനിയും അക്രമണങ്ങൾ നടത്തിയാൽ ശക്തമായി മറുപടി നൽകും .
ബ്രന്മഗിരി സൊസൈറ്റി യിൽ സി പിഎം നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ കോടികളുടെ അഴിമതിക്കെതിരെ പ്രതികരിക്കാത്ത ഇടതു യുവജന സംഘടനകൾ ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് ജനം മറുപടി നൽകുമെന്നും മീനങ്ങാടി മണ്ഡലം കമ്മിറ്റി.മണ്ഡലം പ്രസിഡൻറ് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു. വി എം വിശ്വനാഥൻ, ബേബി വർഗീസ്, വി എസ് ജയനന്ദൻ, ഷിജു ടി പി, ഉഷ രാജേന്ദ്രൻ, മിനി സാജു, ശാന്തി സുനിൽ, ശാരദ മണി,ശിവരാമൻ മാതമൂല, ലിന്റോ കുര്യാക്കോസ്, വി സി ബിജു, സാബു കാരാട്ട്, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Leave a Reply