January 17, 2025

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം എഐവൈഎഫ് അതിജീവന മാര്‍ച്ച് നടത്തി

0
Img 20250108 192751

കൽപറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് മേപ്പാടിയില്‍ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ജാഥാ ക്യാപ്റ്റല്‍ ടി ടി ജിസ്മോന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാല് മണിയോടെ മാര്‍ച്ച് കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ എത്തി. തുടര്‍ന്ന് നടന്ന പോസ്റ്റ് ഓഫീസ് ധര്‍ണ സിനിമാ സംവിധായകന്‍ മനോജ് കാന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമേഷ് ബത്തേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്മോന്‍, പി കെ മൂര്‍ത്തി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍ സ്വാഗതവും, ജസ്മല്‍ അമീര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *