ആശാവര്‍ക്കര്‍ നിയമനം*
കൽപ്പറ്റ :കല്‍പ്പറ്റ നഗരസഭാ പരിധിയിലെ ഒഴിവുള്ള 8,10,20,25 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ജനുവരി 14 ന് രാവിലെ 10 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Leave a Reply