എസ്ടിയു പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ:പോലീസിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് എസ് ടി യുമോട്ടോര്‍ എന്‍ജിനിയേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ കല്‍പ്പറ്റയില്‍ പ്രതിഷേധപ്രകടനം നടത്തി. ആനപ്പാലത്തെ അശാസ്ത്രീയമായ വണ്‍ വേ സബ്രദായം ഒഴിവാക്കുക. കല്‍പ്പറ്റ നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ കണ്ടില്ലാ എന്ന് നടിക്കുന്ന ഭരണാധികാരികള്‍ക്ക് എതിരാണ് ഈ പ്രക്ഷോപം. കെ.എം.പോക്കര്‍ കല്‍പ്പറ്റ സ്വാഗതം പറഞ്ഞു. അസീസ് കുരുവില്‍ അധ്യക്ഷത വന്നിച്ചു. സി.മൊയ്തീന്‍ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബാപ്പു മൂച്ചിക്കാടന്‍ മുജീബ് എം.കെ , പി .അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. കെ.കബീര്‍ , പി.യൂനസ് , കെ. അക്ബര്‍ , സെയദു ഒ.പി നിസ്സാര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. സി.പി. മജീദ് നന്ദി പറഞ്ഞു.
Leave a Reply