January 17, 2025

പനമരം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ നടത്തി

0
Img 20250110 192229

പനമരം :മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ നടത്തി. പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. ഓരോ വിദ്യാലയത്തിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിദ്യാർത്ഥികൾ അവതരിപ്പിക്കുകയും ആയത് യോഗത്തിൽ ചർച്ച ചെയ്യുകയും അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന നല്ല ആശയങ്ങൾ എല്ലാ സ്കൂളുകളിലും നടപ്പിൽ വരുത്തുമെന്നും തീരുമാനമെടുത്തു. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ഹരിത സഭയിൽ പങ്കെടുത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. റ്റി. സുബൈർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡെന്റ് ഇൻ ചാർജ്ജ് തോമസ് പാറക്കാലയിൽ കുട്ടികളുടെ ഹരിതസഭ ഉൽഘാടനം ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വയനാട് ജില്ലാ ശുചിത്വ മിഷൻ ഭാരവാഹികൾ, ജൂനിയർ സൂപ്രണ്ട് സി.പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ സി. ജി. സനീഷ്, ബിന്ദു കുമാരി എന്നിവർ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളിൽകൂടി ഈ ശീലം വളർത്തിക്കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *