ചൂരല്‍മല-മുണ്ടകൈയിലെ എന്‍.സി.സി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേഡറ്റിന് രക്ഷാമന്ത്രി പദക്ക്
![Img 20250110 192624](https://newswayanad.in/wp-content/uploads/2025/01/img_20250110_192624.jpg)
കൽപ്പറ്റ :എന്‍.എം.എസ്.എം. ഗവണ്മെന്റ് കോളേജിലെ എന്‍. സി. സി അണ്ടര്‍ ഓഫീസറും ബി.എ. മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ കേഡറ്റ്. തേജ വി. പി ക്ക് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന വിരുന്നിലേക്ക് പ്രത്യേക ക്ഷണവും കേന്ദ്ര പ്രതിരോധ മന്ത്രിയുടെ രക്ഷ മന്ത്രി പദക് അവാര്‍ഡും ലഭിച്ചു. എന്‍.സി. സി യിലെ തന്റെ മികച്ച പ്രകടനങ്ങള്‍ക്കും ചൂരല്‍മല, മുണ്ടക്കൈ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് തേജ ഈ ഉന്നത പുരസ്‌കാരത്തിന് അര്‍ഹയായത്. ഫൈവ് കേരള ബറ്റാലിയന് കീഴിലെ മുഴുവന്‍ കേഡറ്റുകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നയിച്ചത് തേജ ആയിരുന്നു. കൂടാതെ കാശ്മീരില്‍ വെച്ച് നടന്ന എസ്.എന്‍.ഇ.സി. ക്യാമ്പ് ഉള്‍പ്പെടെ അനേകം നാഷണല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ജനുവരി 15 നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ആണ് രക്ഷാമന്ത്രി പതക്ക് സമ്മാനിക്കുന്നത്. ശേഷം, റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നും അസോസിയേറ്റ് എന്‍. സി. സി ഓഫീസര്‍ കൂടിയായ ലഫ്‌റ്റെനന്റ് ഡോ. ബഷീര്‍ പൂളക്കല്‍ അറിയിച്ചു. കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ. യും സ്റ്റാഫും ചേര്‍ന്ന് തേജക്ക് ഹൃദ്യമായ യാത്രയായപ്പു നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുബിന്‍ പി ജോസഫ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീശന്‍, അസോസിയേറ്റ് എന്‍. സി. സി. ലെഫ്റ്റനെന്റ് ഡോ. ബഷീര്‍ പൂളക്കല്‍, വര്‍ഗീസ് ആന്റണി, ബൈജു കെ. ബി, സിജു സി., രജിത് എം.ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply