September 24, 2026

മൃഗസംരക്ഷണ ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു

0
WhatsApp Image 2026-04-20 at 10.33.09 AM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള 2025ലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും കന്നുകാലികളിലെ കൃത്രിമ ബിജാധാന പരിപാടിയുടെയും ഭാഗമായി ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍/അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലെ ജീവനക്കാര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ആര്‍ട്ടിഫിഷല്‍ ഇന്‍സെമിനേഷന്‍ ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ സെക്‌സ് സോര്‍ട്ട് ബീജമാത്രകള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ കൃത്രിമ ബിജാധാന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാരത് പശുധന്‍ പോര്‍ട്ടലില്‍ ഡാറ്റ രേഖപ്പെടുത്തുകയും ചെയ്ത പള്ളിക്കുന്ന് മൃഗാശുപത്രിയിലെ അസി.ഫീല്‍ഡ് ഓഫീസര്‍ കെ. മുഹമ്മദലി, അമ്പലവയല്‍ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം.സി. ദിനൂപ്, മാണ്ടാട് സബ് സെന്ററിലെ അസി.ഫീല്‍ഡ് ഓഫീസര്‍ എ. സലീല്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ അവാര്‍ഡ് നേടി.

വാക്‌സിനേറ്റര്‍ വിഭാഗത്തില്‍ ൃഎഡിസിപിയുടെ ഭാഗമായി നടപ്പാക്കിയ കുളമ്പുരോഗചര്‍മമുഴ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും പശുധന്‍ എന്‍ട്രി പൂര്‍ത്തിയാക്കുകയും ചെയ്ത പെരിക്കല്ലൂര്‍ വെറ്ററിനറി സബ് സെന്ററിലെ അസി.ഫീല്‍ഡ് ഓഫീസര്‍ യുപി ഇബ്രാഹിം, നെയ്ക്കുപ്പ വെറ്ററിനറി സബ് സെന്ററിലെ അസി.ഫീല്‍ഡ് ഓഫീസര്‍ പി.കെ. ബിന്ദു എന്നിവര്‍ക്കാണ് ഒന്ന്, രണ്ട് അവാര്‍ഡ്. മൂന്നാമത് അവാര്‍ഡ് കല്ലുവയല്‍ സബ് സെന്ററിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ സി.ഡി. റോഷ്‌ന, പയ്യമ്പള്ളി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ജോയ്‌സി കെ. ജോയ് എന്നിവര്‍ പങ്കിട്ടു. ഓരോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവച്ച പത്ത് പേര്‍ പ്രശസ്തിപത്രത്തിന് അര്‍ഹരായി.

ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി. സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സജി ജോസഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.എസ്. പ്രേമന്‍ മുഖ്യപ്രഭാഷണം നടത്തി. ഫീല്‍ഡ് ഓഫീസര്‍ എം. ബൈജു, എം.സി. ധന്യ, കെ. ദിലീപ്കുമാര്‍, സുനിത നിഷാന്ത്, വി, നിത്യ, എ.കെ. രമേശന്‍, കെ. ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.കെ.എം.സീന സ്വാഗതവും ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.നീതു ദിവാകര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *