വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ‘കണക്ട് വയനാട് ‘ പദ്ധതി.
വാരാമ്പറ്റ: ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന
പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ “കണക്ട് വയനാട്” വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക്
വാരാമ്പറ്റ ഹൈസ്കൂളിൽ
തുടക്കമായി. പി.ടി.എ പ്രസിഡൻ്റ് പി.സി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആർ.സി കോർഡിനേറ്റർ സുരേഷ്.കെ.കെ അദ്ധ്യക്ഷനായ ചടങ്ങിന് ഹെഡ്മാസ്റ്റർ പി.സി സനൂപ് സ്വാഗതവും സീനിയർ അദ്ധ്യാപകൻ എം. അബദുൽ ഗഫൂർ നന്ദിയും പറഞ്ഞു.കെ.കെ
സുരേഷ് ,കെ എ
മുഹമ്മദലി. എന്നിവർ ക്ലാസ്സുകൾ നയിച്ചു.
കരിയർ ഗൈഡൻസ് ആൻഡ് അഡോൾസൻസ് കൗൺസിലിങ്ങ് സെൽ വയനാട് ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതിയിലൂടെ
കൗമാരക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക്
മോട്ടിവേഷൻ ക്ലാസ്സുകൾ,
വ്യക്തിത്വ വികസനം, കരിയർ പ്ലാനിങ്ങ്, കരിയർ ഗൈഡൻസ്,
ലൈഫ് സ്കിൽ പരിശീലനം തുടങ്ങിയ എട്ടിലധികം സെഷനുകളിലായി
അതത് സ്കൂളിൽ വച്ച് തന്നെ
പ്രത്യേകമായി സജ്ജീകരിച്ച ക്ലാസ്സുകൾ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഉപയോഗിച്ച് കൊണ്ട് നടപ്പിലാക്കുകയാണ്.





Leave a Reply