കൂട്ടം തെറ്റി വന്ന കുട്ടിയാനെയെ കാടുകയറ്റി
തിരുനെല്ലി :കൂട്ടം തെറ്റി എടയൂർ കുന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ വലവിരിച്ച് പിടികൂടി ബെഗുർ റേഞ്ച്‌ലെ ഉൾവനത്തിൽ തുറന്നു വിട്ടു. ആന കൂട്ടത്തിൽ സഞ്ചരിക്കവേ കൂട്ടം തെറ്റി മാനന്തവാടി എടയൂർ കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന കുട്ടിയെയാണ് വനപാലകർ വലവിരിച്ച് പിടികൂടിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് 6 മാസത്തോളം പ്രായമുള്ള കുട്ടിയാന കാട്ടിക്കുളം എടയൂർക്കുന്നിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. വിവരമറിഞ്ഞ് നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ, ബേഗൂർ റേഞ്ചർ എസ്.രഞ്ജിത്ത്കുമാർ, പെരിയ റേഞ്ച് ഓഫീസർ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി ആനയുടെ നീക്കം നിരീക്ഷിച്ചു. നോർത്ത് വയനാട് ദ്രുത കർമ്മ സേനയും ഫോറെസ്റ്റ് വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻ ദാസും ചേർന്ന് വലവിരിച്ച് പിടികൂടി. പരിശോധനയിൽ ആനയുടെ ഇടതുകാലിന് മുറിവേറ്റതായി കണ്ടെത്തിയതോടെ പ്രാഥമിക ചികിത്സക്കായി തോൽപ്പെട്ടി റേഞ്ച് ഓഫിസിനടുത്ത് കൊണ്ടുപോയി. മതിയായ ചികിത്സ നൽകിയ ശേഷം ബൈഗുർ സെക്ഷനിലെ ഉൾവനത്തിൽ കാട്ടാന കൂട്ടത്തിനടുതായി തുറന്ന് വിട്ടു.
Leave a Reply