പൊഴുതന ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു
പൊഴുതന :യു.ഡി.എഫ് പൊഴുതന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മണിക്ക് അഴിമതി, സ്വജനപക്ഷപാതം, വികസനമുരടിപ്പ്, ലൈഫ് ഭവന പദ്ധതി തിരുമറി,മാലിന്യ നിർമ്മജനം എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പൊഴുതന ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.പരിപാടി യുടെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ. കെ ഹനീഫാ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എബിൻ മുട്ടപ്പള്ളി ആദ്യക്ഷത വഹിച്ചു. കെ.യു നൗഷാദ്,എ, ശിവദാസൻ,എം. എം, ജോസ്, ഉബൈദ് പി, കെ ജെ ജോൺ,എന്നിവർ സംസാരിച്ചു.കെ വി രാമൻ,ഷുക്കൂർ പി, നൗഷാദ് ടി. കെ.എം, ശശി അച്ചൂർ,വഹാബ്, അഷീദ്, ഉമ്മർ,സിദ്ദീഖ്,ഗീത,സുലോചന, ലതിക,എന്നിവർ നേതൃത്വം നൽകി
Leave a Reply