January 17, 2025

കൊച്ചാറ ഉന്നതിഗ്രാമത്തിൽ ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പും യോഗപരിശീലനവും സംഘടിപ്പിച്ചു.

0
Img 20250111 103853

വാരാമ്പറ്റ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ വെള്ളമുണ്ട, ആയുഷ്ഗ്രാമം മാനന്തവാടി എന്നിവരുടെ നേതൃത്വത്തിൽ കൊച്ചാറ ഉന്നതിഗ്രാമത്തിൽ വച്ച് ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി എ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അർഷലി പി ശ്രീധർ സ്വാഗതം ആശംസിച്ചു.യോഗ ഇൻസ്ട്രക്റ്റർ ഡോ റൈസ കെ എസ് ബോധവൽക്കരണ ക്ലാസിനും യോഗ പരിശിലനത്തിനും നേതൃത്വം നൽകി. ഫസീല സി എം, ഷാജൻ, ബിബിൻ പി എഫ് , ആശവർക്കർമാരായ സീത സജീവൻ, രജനി പ്രമോട്ടർ ശ്യംജിത്ത് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. ജീവിതശൈലി രോഗ നിർണ്ണയവും ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *