കടുവാ സാന്നിധ്യം ഡ്രോൺ പരിശോധന നടത്തി
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ പരിധിയിൽ കടുവ സാന്നിധ്യം ഉണ്ടായിട്ടുള്ള പെരുന്തട്ട, പുളക്കുന്ന്, ചുഴലി, പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം ഭാഗങ്ങളിൽ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഡ്രോൺ ഉപയോഗിച്ച് വന്യജീവി സാന്നിധ്യം നിലവിലുണ്ടോ എന്നത് കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തി.
കൂടാതെ മുൻപ് പുലി, കടുവ, ആന തുടങ്ങിയ വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളതും, രാത്രി സമയം വെളിച്ചമില്ലാതെ ഇരുൾ മൂടി കിടക്കുന്നതും, പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമായിരിക്കുമെന്ന് ബോധ്യപ്പെട്ടതുമായ കൽപ്പറ്റ നഗരസഭ പരിധിയിൽ വാർഡ് 20,21,22 കളിൽ ഉൾപ്പെട്ട് വരുന്ന വ്യത്യസ്‌ത സ്ഥലങ്ങളിൽ 8 സോളാർ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു. സൗത്ത് വയനാട് ഡി എഫ് ക അജിത് കെ രാമൻ്റെ നേതൃത്വത്തിൽ നടന്ന ഉദ്യമത്തിൽ കൽപ്പറ്റ നഗരസഭ വാർഡ് കൗൺസലർമാർ, പ്രദേശവാസികൾ, മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ജിവനക്കാർ എന്നിവർ സജീവമായി പങ്കെടുത്തു. . വൈകിട്ട് മേപ്പാടി റെയിഞ്ച് ഓഫീസറുടെ സാന്നിധ്യത്തിലും, വാർഡ് 22 കൗൺസലറുടെ അധ്യക്ഷതയിലും ചേർന്ന യോഗത്തിൽ പ്രദേശ വാസികളുടെ ഭീതി അകറ്റുന്നതിനായ് ജനു. 14 ന് കോഫീ ബോർഡ് കൈവശ സ്ഥലത്ത് കാട് മൂടി കിടക്കുന്ന സ്ഥലങ്ങളിൽ വനം വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, കോഫീ ബോർഡ്, വിവിധ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ അടിക്കാട് വെട്ടി തെളിക്കാനും തീരുമാനിച്ചു.
Leave a Reply