പത്ത് വർഷം വയനാട്ടിൽ കാട്ടാന എടുത്തത് 44 പേരുടെ ജീവൻ
കൽപറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനക്കലിയി ൽ മനുഷ്യജീവൻ പൊലിഞ്ഞു. പുൽപള്ളി കൊല്ലിവയൽ കാട്ടുനായ്ക്കർ കോളനിയിലെ ത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണു(22 ) ബുധനാഴ്ച രാത്രി എട്ടുമണിയോടെയുണ്ടാ യ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാ ണ് ഒടുവിലത്തെ സംഭവം. ജില്ലയിൽ വന്യജീ വി ആക്രമണങ്ങൾകൂടുമ്പോഴും പ്രതിരോധ നടപടികൾ പാളുകയാണ്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏഴാമത്തെ യാളാണ് വയനാട്ടിൽ വന്യജീവി ആക്രമണ ത്തിൽ കൊല്ലപ്പെടുന്നത്. പുൽപള്ളി പാക്ക ത്തെ പോൾ, വാകേരിയിലെ പ്രജീഷ്, മാനന്ത വാടി കുറുക്കൻമൂലയിലെ അജീഷ്, തിരുനെ ല്ലിയിലെ ലക്ഷ്മണൻ, സുൽത്താൻ ബത്തേ രി കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു എന്നിവരാണ് ഈയടുത്ത് കൊല്ലപ്പെട്ട ത്. പ്രജീഷ് കടുവയുടെ ആക്രമണത്തിലും മ റ്റുള്ളവർ കാട്ടാനക്കലിയിലുമാണ് മരണപ്പെട്ട ത്.
പരപ്പൻപാറ ആദിവാസി കോളനിയിലെ സു രേഷിന്റെ ഭാര്യ മിനി(37) അടുത്തിടെ നിലമ്പൂ ർ വനമേഖലയിൽ കാട്ടാനആക്രമണത്തിൽ മരിച്ചിരുന്നു. എട്ടര ലക്ഷം മനുഷ്യരുള്ള വയ നാട്ടിലെ വനമേഖലകളെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 44 പേരെയാണ് കാട്ടാന കൊലപ്പെടുത്തിയ ത്. കടുവ ഏഴുപേരെയും കാട്ടുപോത്ത് ര ണ്ടുപേരെയും ഇക്കാലയളവിൽ കൊലപ്പെടു ത്തി.
വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം
വന്യജീവി ആക്രമണത്തിൽ മനുഷ്യർ കൊല്ല പ്പെടുന്ന സംഭവങ്ങൾ ഏറുമ്പോൾ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായി.
മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം ന ൽകുന്നതാണ് ഈ നിയമമെന്നതിനാൽ ജന ങ്ങളുടെ ജീവനും സ്വത്തിനും പൂർണസംര ക്ഷണം ഉറപ്പുവരുത്തുന്ന തരത്തിൽ നിയമ ഭേദഗതി വേണമെന്നാണാവശ്യം. എല്ലാ ലോ കരാജ്യങ്ങളിലും വന്യജീവി സംരക്ഷണത്തി നായി കൊണ്ടുവന്ന നിയമത്തിന് ചുവടുപിടി ച്ചാണ് 72ൽ ഇന്ദിരഗാന്ധിയുടെ കാലത്ത് ഇ ന്ത്യയിൽ ഈ നിയമം കൊണ്ടുവന്നത്. ഇതി ൽ ഭേദഗതിവരുത്തുക അപ്രായോഗികമാ ണെന്നാണ് പരിസ്ഥിതി സംഘടനകൾ പറ യുന്നത്.





Leave a Reply