പരീക്ഷക്കാല ഭീതിയകറ്റാൻ ഗോത്ര ജ്വാലയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
പൂക്കോട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷിക പരീക്ഷക്ക് തയാറെടുക്കുന്ന ഗോത്ര വർഗ്ഗ കുട്ടികൾക്ക് പൂക്കോട് മോഡൽ
റസിഡൻഷ്യൽ ട്രൈബൽ സ്കൂളിൽ വച്ച് ‘ഗോത്ര ജ്വാല ‘എന്ന പേരിൽ പരീക്ഷക്കാല ഭീതി അകറ്റുന്നതിനും, ഓർമ്മശക്തി വർധിപ്പിക്കുന്നതിനുമായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. :സൂപ്രണ്ട് ശ്രീ ജംഷീദ് ഉത്ഘാടനം ചെയ്തു.ഡോ അരുൺ ബേബി, ഡോ വന്ദന വിജയൻ, ഡോ അനുരാജ് തോമസ് മുതലായവർ ക്ലാസ്സുകളെടുത്തു.കൗൺസിലിംഗും,മാനസിക ഉല്ലാസ പരിപാടികളും,മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.





Leave a Reply