അതിർത്തി യാത്രാ ദുരിതത്തിന് പരിഹാരം: ബാവലി റോഡ് ടാറിംങ്ങ് പ്രവൃത്തി ആരംഭിച്ചു
ബാവലി :കേരള അതിർത്തിയോട് ചേർന്നുള്ള കർണ്ണാടകയിലെ
പൊട്ടിപ്പൊളിഞ്ഞ റോഡ് ടാറിംങ്ങ് പ്രവൃത്തി തുടങ്ങി.
അതിർത്തി യാത്രാ ദുരിതത്തിന്
പരിഹാരമാവും.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ
മാനന്തവാടി – ബാവലി – മൈസൂർ റോഡ് നവീകരണ പ്രവർത്തികൾക്ക് തുടക്കമായി. പൂർണ്ണമായും തകർന്ന
റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നിരവധി നിവേദനങ്ങളാണ് കർണ്ണാടക സർക്കാറിന് സമർപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം
വെള്ളിയാഴ്ച്ച രാവിലെ പൂജാകർമ്മങ്ങൾക്ക് ശേഷമാണ് പ്രവർത്തികൾ ആരംഭിച്ചത്. മൈസൂർ സ്വദേശിയായ യോഗാനന്ദിന്റെ
ഉടമസ്ഥതയിലുള്ള വൈ എസ് വൈ
കൺസ്ട്രക്ഷൻ കമ്പനി ആണ് പ്രവർത്തി എടുത്തിരിക്കുന്നത്. ബാവലിയിൽ നിന്ന് 10 കിലോമീറ്റർ ദൂരം ആണ് 20 കോടി ചിലവിൽ ഇപ്പോൾ നിർമാണം തുടങ്ങുന്നത്. പിന്നീട് കൂടുതൽ മെഷീനറികൾ കൊണ്ടുവന്നു ഒരു മാസം കൊണ്ട്പ്രവൃത്തികൾ തീർക്കുമെന്ന്
കമ്പനി അധികൃതർ അറിയിച്ചതായി
റോഡ് നിർമ്മാണം തുടങ്ങുന്നതിന്
വേണ്ടി നിരന്തരം ഇടപെട്ട കർണ്ണാടക ഇഞ്ചി വ്യാപാരി അസോസിയോഷൻ പ്രതിനിധി മഷൂദ് പറഞ്ഞു.
റോഡ് നിർമ്മാണം തുടങ്ങുന്നതിന് വേണ്ടി എച്ച് ഡി കോട്ട എം എൽ എ അനിൽ മിക്ക മാതു വിന്
വിവിധ കർഷക, കച്ചവട സംഘടനകളടക്കമുള്ളവർ നിവേദനങ്ങൾ നൽകുകയു
നിരന്തരം സമ്മർദ്ധം ചെലുത്തിയതിൻ്റെ ഫലമാണ് റോഡ് നിർമ്മാണം തുടങ്ങിയത്.
Leave a Reply