April 19, 2026

സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15 ന് 

0
Img 20250111 Wa0060
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ, വൈസ് പ്രസിഡന്റ് കെ. ശശിധരൻ, സെക്രട്ടറി ഇ. മുരളീധരൻ, ട്രഷറർ ഇ.കെ. ഗിരിജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് മീനങ്ങാടി ഹൈസ്കൂൾ ജംഗ്ഷനിൽആരംഭിക്കുന്ന പ്രകടനം കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് എത്തുന്ന മുറയ്ക്ക് സമ്മേളനം ആരംഭിക്കും.

 

ജില്ലയിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണുക, പടിഞ്ഞാറത്തറ- പൂഴിത്തോട്, ചിപ്പിലിത്തോട്-ലക്കിടി റോഡുകൾ യാഥാർത്ഥ്യമാക്കുക, പുഞ്ചിരിമറ്റം ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, വയോജനങ്ങൾക്ക് റെയിൽ യാത്ര ഇളവ് പുനഃസ്ഥാപിക്കുക, വയോമിത്ര പദ്ധതി പഞ്ചായത്തുകളിൽ നടപ്പിലാക്കുക, 70 വയസ് കഴിഞ്ഞ വർഷം ഭാരതത്തിനുള്ള ആയുഷ്പഠന പദ്ധതി വർദ്ധിപ്പിച്ച് കുടിശിക സഹിതം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *