April 24, 2026

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: പുത്തുമല ദുരന്ത ബാധിതന് പുനരധിവാസം ഒരുക്കിയതായി സർക്കാർ

0
Img 20250113 180034
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : 2019 ആഗസ്റ്റിൽ പുത്തുമലയിലുണ്ടായ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് വീടും സ്ഥലവും അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ ഭരണകൂടം ഇക്കാര്യം അറിയിച്ചത്.

ഒരു കുടുംബത്തിന് ഒരു വീട് എന്ന അടിസ്ഥാനത്തിലാണ് പുനരധിവാസം അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനായ പുത്തുമല സ്വദേശി സി. അബൂത്വൽഹത്തിന്റെ പിതാവിന്റെ പേരിലാണ് വീട് അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2019-ലെ പ്രളയകാലത്ത് പിതാവും മകനും ഒരേ വീട്ടിലാണ് താമസിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

2019-ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങൾക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കിയത് വയനാട് ജില്ലാ ഭരണകൂടമാണെന്നും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

ആദ്യം പിതാവിന്റെയും പരാതിക്കാരന്റെയും പേരിലാണ് വീട് അനുവദിച്ചതെന്നും പിന്നീട് പരാതിക്കാരന്റെ പേര് ഒഴിവാക്കി മാതാവിന്റെ പേരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *