April 23, 2026

ഇരുളം ഫോറസ്ററ് സ്റ്റേഷൻ പരിധിയിലെ കടുവ ഭീതി പ്രദേശങ്ങളിൽ പരിശോധന നടത്തി

0
WhatsApp Image 2026-04-23 at 8.36.27 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇരുളം ഫോറസ്ററ് സ്റ്റേഷൻ പരിധിയിൽ വരുന്ന അരിമുള ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും കടുവ ഭീതിയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ കൽപ്പാടുകൾ മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ കൽപ്പാടുകൾ കണ്ട അരിമുള ഭാഗത്തു രണ്ട് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. രാത്രി കാല പട്രോളിങ്ങും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനു മൈക്ക് അനൗൺസ്‌മെന്റും നടത്തി.

ഇരുളം ഫോറസ്ററ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്ററ് ഓഫീസർ ഗ്രേഡ് കെ. പി. അബ്ദുൽ ഗഫൂർ, കല്പറ്റ ആർ. ആർ. ടി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ. പി. കെ. രഞ്ജിത്ത്, ബത്തേരി ഡി. വൈ. എസ്. പി. രാജേഷ് കുമാർ, ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫിസർ എം. കെ. രാജീവ്‌ കുമാർ, ജന പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *