കരള് നൽകാൻ ഭാര്യയുണ്ട്, ഇനി വേണ്ടത് ചികിത്സിക്കാനുള്ള പണം; സുമനസ്സുകളുടെ സഹായം തേടി സുന്ദരൻ
മാനന്തവാടി: കരൾ പകുത്തു നൽകാൻ ഭാര്യയുണ്ട് ഇനി വേണ്ടത് സുമനസ്സുകളുടെ സഹായം. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തോണിച്ചാൽ പഴശ്ശിക്കുന്നിൽ ടി പി സുന്ദരന്റെ ( മണികണ്ഠൻ ) ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂലി പണിക്കാരനായിരുന്ന സുന്ദരൻ കരൾ രോഗ ബാധിതനായി ചികിത്സയിലാണ്. കരൾ പകുത്ത് നൽകാൻ ഭാര്യ തയ്യാറാണ്. 45 ലക്ഷത്തോളം രൂപ ചിലവ് വരുന്ന കരൾ മാറ്റ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും വേണ്ടി വരുന്ന തുക കണ്ടെത്താൻ മാർഗ്ഗമില്ലാതെ നിസ്സഹായവസ്ഥയിലാണ് കുടുംബം. ഈ സാഹചര്യത്തിലാണ് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഒരോരുത്തരുടെയും ചെറുതും വലുതുമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
മാനന്തവാടി എസ് ബി ഐ ബ്രാഞ്ചിലാണ് അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ട് നമ്പർ: No 4510 7284679, ഐ എഫ് സി കോഡ്: SBlNOO10699.
വാർത്താ സമ്മേളനത്തിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസി: ഗിരിജ സുധാകരൻ, വൈസ് പ്രസി: മുസ്തഫ തയ്യുള്ളതിൽ, കമ്മിറ്റി കൺവീനർ പി എസ് രാകേഷ്, ചെയർമാൻ എം പി വത്സൻ, ജസ്റ്റിൻ ബേബി, ജിൽസൻ തൂപ്പുംകര, ടി എ ജോസ്, യു വി ബിജു, എന്നിവർ പങ്കെടുത്തു.





Leave a Reply