കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതിനായി സംയുക്ത പരിശോധന സംഘടിപ്പിച്ചു
തിരുനെല്ലി: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ സി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതിനായി വയനാട് എക്സൈസ് ഇൻ്റലിജൻസ്, മാനന്തവാടി എക്സൈസ് റെയിഞ്ച്, സർക്കിൾ ഓഫീസുകൾ ഫോറസ്റ്റ് വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി. തിരുന്നെല്ലി, ബ്രഹ്മഗിരി, മാക്രിക്കൊല്ലി, മൂലപ്പാടി, മദ്ധ്യപ്പാടി ഉന്നതി, കാജഗഡി ഉന്നതി, കരിമം ചിന്നഡി ഉന്നതി വനമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണമാണ് പരിശോധനകൾ നടത്തിയത്.
പരിശോധനയിൽ വയനാട് എക്സൈസ് ഇൻറലിജൻസ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, മാനന്തവാടി എക്സൈസ് റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി.രാജേഷ്, ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വം നൽകി. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് വെങ്ങാലികുന്നേൽ, സി വി ഹരിദാസ്, അജയകുമാർ.കെ.കെ, പ്രിവൻ്റിവ് ഓഫീസർമാരായ പി കൃഷ്ണൻകുട്ടി, അനീഷ്.എ. എസ്, വിനോദ്.പി.ആർ, അനൂപ് .ഇ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാധവൻ.എം, സിവിൽ എക്സൈസ് ഓഫിസർ പ്രണവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കിരൺകുമാർ, സാനു.യു.എസ്, നന്ദകുമാർ.റ്റി.കെ. നീതു.പി.കെ, അനീഷ്. ഏ.കെ സിവിൽ എക്സൈസ് ഡ്രൈവർമാരായ അനുപ്രകാശ്, ഷിംജിത്ത് എന്നിവർ പങ്കെടുത്തു





Leave a Reply