April 23, 2026

താമരശ്ശേരി ചുരത്തിലെ വളവുകളുടെ നവീകരണം അടുത്തയാഴ്ച തുടങ്ങും

0
WhatsApp Image 2026-04-23 at 9.16.12 PM
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തിക്ക് അടുത്തയാഴ്ച തുടക്കമാവും. ചുരത്തിൽ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. ഇതിൽ 6ാം വളവിന്റെ ഡിസൈൻ വർക്കിനാണ് അനുമതി ലഭിച്ചത്. 7,8 വളവുകളുടെ ഡിസൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണു വിവരം.

വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചിട്ടുണ്ട്. 6ാം വളവ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർമാണ സാമഗ്രികളും മറ്റും കരാർ കമ്പനി ചുരത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *