അതിജീവനത്തിനായി എം.എൽ.എ കെയർ സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു .
കൽപറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു. കൽപറ്റ എം.എൽ.എ കെയറും ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തറും കൂടി സംയോജിതമായി നടത്തിയ മെഷീൻ വിതരണം അഡ്വ. ടി സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡൻറ് റയീസ് തയ്യിൽ, സെക്രട്ടറി താജുദ്ദീൻ , റൗഫ് മലയിൽ എന്നിവർ സംസാരിച്ചു .
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി നിരവധി പ്രവർത്തനങ്ങളാണ് എം.എൽ.എ കെയർ ചെയ്തുപോരുന്നത്.





Leave a Reply