May 28, 2026

റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.

0
20250115 171417
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുതും ചെറുതുമായ അപകടങ്ങളാണ് താഴെ ചെറ്റപ്പാലം ഭജനമഠം കവല പരിസരത്ത് ഉണ്ടായിട്ടുള്ളത് .

 

ഉദയാ കവല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കണാൻ കഴിയാത്തത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

 

നിരന്തരം അപകടമുണ്ടാകുന്ന ചെറ്റപ്പാലം മുതൽ താഴെ ചെറ്റപ്പാലം ഭജനമഠം കവല വരെ സ്പീഡ് ബ്രേക്കർ ഉൾപടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സ്ഥാപിച്ച് അപകടരഹിതമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *