കോൺഗ്രസ് നേതാക്കന്മാരുടെ വാദം കേൾക്കൽ പൂർത്തിയായില്ല-നാളെ വീണ്ടും പരിഗണിക്കും
കൽപ്പറ്റ:ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎയുടെയും എൻ ഡി അപ്പച്ചൻ്റെയും ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ പൂർത്തിയായില്ല. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തെ തുടർന്ന് പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ പൂർത്തിയായില്ല. നാളെയും കോടതി വാദം കേൾക്കും. വിധി വരുന്നതു വരെ നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദ്ദേശം നൽകി.വയനാട് ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയിലാണ് കേസ്.
ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി. അപ്പച്ചന് വേണ്ടി അഡ്വ. എൻ.കെ. വർഗീസും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.ക്ക് വേണ്ടി അഡ്വ.ടി.എം. റഷീദുമാണ് കേസ് വാദിക്കുന്നത്.





Leave a Reply