കേണിച്ചിറ ദേവാലയത്തിൽ തിരുനാൾ നാളെ മുതൽ
കേണിച്ചിറ: സെന്റ് സെബസ്ത്യാനോസ് ദേവാലയത്തിൽ വി.സെബസ്ത്യാനോസിന്റെ തിരുന്നാൾ മഹോത്സവം 17,18,19 തിയ്യതികളിൽ ആഘോഷിക്കും. 17 ന് വൈകുന്നേരം 4.30 ന് വികാരി ഫാ.ജോഷി തോമസ് പുൽപ്പയിൽ കൊടിയേറ്റും. തുടർന്ന് വി. കുർബ്ബാന, സെമിത്തേരിയിൽ പൂർവ്വികരുടെ അനുസ്മരണം, 6.30 ന് സൺഡേ സ്കൂൾ, ഭക്തസംഘടനകളുടെ സംയുക്ത കലാസന്ധ്യ.
18 ന് രാവിലെ 6 മണിക്ക് ജപമാല, വി.കർബ്ബാന.
വെകുന്നേരം 4.30 ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന. തുടർന്ന് കേണിച്ചിറ ടൗൺ കപ്പേളയിലേക്ക് തിരുന്നാൾ പ്രദക്ഷിണം.
19 ന് രാവിലെ 7 മണിക്ക് വി.കുർബ്ബാന
10 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബ്ബാന തുടർന്ന്, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടാകും.




Leave a Reply