May 28, 2026

വന്യ ജീവി ആക്രമത്തിൽ നിന്നും മനുഷ്യന് സംരക്ഷണം നൽകുന്നതിൽ ഇടത് ഭരണം പരാജയപ്പെട്ടു. അഡ്വ. എം.റഹമത്തുള്ള

0
Img 20250116 154625
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ഇടത് ഭരണത്തിൽ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും യുവജനങ്ങളും ഉൾപ്പെടെ സാമാന്യ ജനങ്ങളെല്ലാം വൻ പ്രതിസന്ധി നേരിടുകയാണെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു. വയനാട് ജില്ലാ എസ് ടിയു യൂണിറ്റ് റൈഡ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ടിയു ജില്ലാ പ്രസിഡണ്ട് സി.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. നിർദ്ദിഷ്ട വന നിയമ ഭേദഗതി കർഷക വിരുദ്ധ മാണ്. മനുഷ്യന് നേരെ വന്യജീവി ആക്രമണം ദിനം പ്രതി കൂടി വരികയാണ്. ഇക്കാര്യത്തിൽ സർക്കാർ നോക്കൂ കുത്തിയാണ്. മനുഷ്യന്റെ ജീവനേക്കാൾ വന്യജീവി സംരക്ഷണ ത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. സർവ്വ മേഖലകളിലും ഇടത് സർക്കാർ പരാജയപ്പെട്ടു കൊ ണ്ടിരിക്കയാണ്. കേന്ദ്രം ഭരിക്കുന്ന ബി. ജെപി സർക്കാറിൻെറ നേർ പതിപ്പായി ഇടത് സർക്കാർ മാറിക്കഴിഞ്ഞു. തൊഴിൽ മേഖലയിലെ രൂക്ഷമായ വിവിധ പ്രശ്നങ്ങളും വൻ തകർച്ചയും ഉയർത്തി ക്കാണിച്ച് ഫെബ്രുവരി 5ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എസ് ടിയു സംസ്ഥാന ജനറൽസെക്രട്ടറി കെ പി.മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

പി വി കുഞ്ഞുമുഹമ്മദ്, സി.കുഞ്ഞബ്ദുള്ള,ടി.ഹംസ, പാറക്ക മമ്മൂട്ടി, സി.മുഹമ്മദ് ഇസ്മായിൽ, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ്, എം.അലി,പഞ്ചാര ഉസ്മാൻ, പനന്തറ മുഹമ്മദ്, എ.കെ.റഫീഖ്, സി.ഫൗസി,റംല മുഹമ്മദ്, ടി.യൂസഫ്, ഇ.അബ്ദുറഹിമാൻ,പി.റജീഷലി, കെ അബ്ദുറഹിമാൻ, ഇ.ബഷീർ, നാസർ പട്ടത്ത്,പാറക്കൽ മുഹമ്മദ്, പി.കെ.ഹുസ്സൈൻ, അലവി വടക്കെതിൽ, കെ ടി.കുഞ്ഞബ്ദുള്ള, കെ യു സുലൈമാൻ, ലിററിഷ കെ പി, സാബിറ കുമ്മാളി, റഷീദ് കെ പി,എൻ കെ.അസീസ്, അസീസ് കുരുവിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *